വാഗമണ്ണിലെ പ്രശസ്തമായ കെ.പി.എം ഫിഷ് ഫാമിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന് തുണയായി 'ടീം എമർജൻസി കേരള'. കോതമംഗലത്തുനിന്നും വാഗമൺ സന്ദർശിക്കാൻ എത്തിയ ഫാമിലിയുടെ മൊബൈൽ ഫോൺ അബദ്ധത്തിൽ ഫാമിലെ വെള്ളത്തിൽ വീഴുകയായിരുന്നു. വിലപ്പെട്ട വിവരങ്ങളും ഓർമ്മകളും അടങ്ങിയ ഫോൺ വെള്ളത്തിൽ പോയതോടെ കുടുംബം തികച്ചും ആശങ്കയിലായി. തുടർന്ന് ഇവർ 'ടീം എമർജൻസി കേരള'യെ വിവരമറിയിച്ചു.
സന്ദേശം ലഭിച്ച ഉടൻ തന്നെ ടീം എമർജൻസിയുടെ സന്നദ്ധ പ്രവർത്തകർ സ്ഥലത്തേക്ക് കുതിച്ചെത്തി. ഒട്ടും സമയം കളയാതെ വെള്ളത്തിൽ ഇറങ്ങി മുങ്ങിത്തപ്പിയ പ്രവർത്തകർ ചുരുങ്ങിയ സമയത്തിനകം തന്നെ ഫോൺ സുരക്ഷിതമായി കണ്ടെത്തുകയും ഉടമസ്ഥർക്ക് കൈമാറുകയും ചെയ്തു. നഷ്ടപ്പെട്ടെന്നു കരുതിയ ഫോൺ തിരികെ ലഭിച്ച സന്തോഷത്തിൽ കോതമംഗലം സ്വദേശികളായ കുടുംബം ടീം എമർജൻസി കേരളയുടെ സമയബന്ധിതമായ ഇടപെടലിനും സേവനമനസ്സിനും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments