Latest News
Loading...

എ.ടി.എം കാര്‍ഡുമായി വന്നാല്‍ കറണ്ട് ചാര്‍ജ് അടയ്ക്കാം



ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ എ.ടി.എം കാര്‍ഡും ബില്ലുമായി വന്നാല്‍ ക്യൂ നില്‍ക്കാതെ കറണ്ട് ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. എ.ടി.എം കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണ്‍ കൂടി കയ്യില്‍ കരുതേണ്ടതാണ്. എ.ടി.എം  കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി കറണ്ട് ചാര്‍ജ് അടയ്ക്കുന്നത് കണ്‍സ്യൂമര്‍ക്ക് വിശദീകരിച്ച് നല്‍കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ പേ ടി.എം, ഫോണ്‍പേ, ഗൂഗിള്‍പേ മുതലായ സംവിധാനങ്ങളിലൂടെ കറന്റ് ചാര്‍ജ് അടയ്ക്കുന്ന വിധവും വിശദീകരിച്ച് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments