പാലാ സമാന്തരപാതയില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. അരുണാപുരത്തേയ്ക്കുള്ള പുതിയ പാതയിലാണ് ഇന്ന് രണ്ട് അപകടങ്ങള്‍ ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി വൈദ്യുത പോസ്റ്റ് തകര്‍ത്തതാണ് ആദ്യത്തെ അപകടം. റോഡില്‍ നിന്നും ഉയര്‍ത്തി നിര്‍മ്ിച്ച നടപ്പാതയിലേയ്ക്ക് കാര്‍ ഇടിച്ചുകയറിയ നിലയിലാണ്. ഇരുമ്പു വൈദ്യുതി പോസ്റ്റും കാര്‍ തകര്‍ത്തു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
സമാന്തരപാതയില്‍ നിന്നും ഊരാശാല റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് രണ്ടാമത്തെ അപകടമുണ്ടായത്. മണല്‍ കയറ്റിവന്ന മിനിലോറിയും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഫുട്പാത്ത് തകര്‍ത്ത് പുരയിടത്തിലേക്കാണ് വീണു. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 15 മീറ്റര്‍ വീതിയുള്ള റോഡിലാണ് ഈ അപകടങ്ങളെന്നതും ശ്രദ്ധേയമാണ്. അശ്രദ്ധയും വേഗനിയന്ത്രണം പാലിക്കാത്തതുമാണ് അപകട കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വീഡിയോ കാണാം... https://circle.page/post/1243469?utm_source=an&person=fYvu



0 Comments