Latest News
Loading...

തിരുനാളിന് ഒരുക്കമായി മരിച്ചവരുടെ ഓര്‍മദിനം ആചരിച്ചു




പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ എട്ട് നോമ്പ് തിരുനാളാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും.തിരുനാളിന് മുന്നോടിയായി ഇന്ന് ഇടവകയില്‍ മരിച്ചവരുടെ ഓര്‍മദിനമായി ആചരിച്ചു. രാവിലെ പള്ളിയില്‍ ഫാ.അഗസ്റ്റിന്‍ തെരുവത്ത്, ഫാ.ജോണ്‍ കുട്ടാരപ്പള്ളിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സെമിത്തേരിയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ഇടവകാംഗങ്ങള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.


മൂന്നു മുതല്‍ ആറു വരെ തീയതികളില്‍ രാവിലെ 5.30 നു വിശുദ്ധ കുര്‍ബാന, നൊവേന, 6.30 നു വിശുദ്ധ കുര്‍ബാന. 10.30 നും വൈകുന്നരം നാലിനും വിശുദ്ധ കുര്‍ബാന, നൊവേന. 5.30 നു ജപമാലറാലി. ഫാ. ലിയോ ഇടയാടിയില്‍, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. ജോസ് പൂവത്തുങ്കല്‍, ഫാ. മാത്യു പാറത്തൊട്ടി, ഫാ. ജോര്‍ജ് പൊന്നംവരിക്കയില്‍, ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, ഫാ. ജയിംസ് നീണ്ടൂശേരി സിഎംഐ, ഫാ. ജോണ്‍ കൂറ്റാരപ്പള്ളില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും.

Post a Comment

0 Comments