Latest News
Loading...

പാലാ–തൊടുപുഴ റോഡിൽ വാഹനാപകടം: 3 പേർക്ക് പരിക്ക്




പാലാ–തൊടുപുഴ റോഡിൽ കാനാട്ടുപാറയിൽ പോളിടെക്നിക്കിന് എതിർവശം ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.   ബൈക്ക് യാത്രക്കാരായ  മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21), പയപ്പാർ തെങ്ങനാൽ  സോവിറ്റ് (28), കാറിൽ യാത്ര ചെയ്തിരുന്ന മുണ്ടുപാലം സ്വദേശിനി ദിവ്യ പി.എസ്. (37) എന്നിവർക്കാണ്  പരിക്കേറ്റത്.




.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോവിറ്റിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന സോവിറ്റിന്‍റെ. നില ഗുരുതരമാണ്.

രാത്രി ഒൻപതോടെ തൊടുപുഴ ഭാഗത്തുനിന്ന് എത്തിയ ടൊയോട്ട ഇന്നോവ, പെട്രോൾ പമ്പിൽനിന്ന് റോഡിലേക്ക് പ്രവേശിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.  



.



.



.

Post a Comment

0 Comments