പാലാ–തൊടുപുഴ റോഡിൽ കാനാട്ടുപാറയിൽ പോളിടെക്നിക്കിന് എതിർവശം ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അന്ത്യാളം പയപ്പാർ തെങ്ങനാൽ ജോസുകുട്ടിയുടെ മകൻ സോവിറ്റ് (28) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സോവിറ്റിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.രാത്രി ഒൻപതോടെ തൊടുപുഴ ഭാഗത്തുനിന്ന് എത്തിയ ടൊയോട്ട ഇന്നോവ, പെട്രോൾ പമ്പിൽനിന്ന് റോഡിലേക്ക് പ്രവേശിച്ച ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21), കാറിൽ യാത്ര ചെയ്തിരുന്ന മുണ്ടുപാലം സ്വദേശിനി ദിവ്യ പി.എസ്. (37) എന്നിവർക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതസംസ്കാര ശുശ്രൂഷകൾ പിന്നീട് നടത്തും.
.
.
.





0 Comments