Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവ സുവനീർ പ്രകാശനം ചെയ്തു.



തീക്കോയി : നവംബർ 2,3,4,5 തീയതികളിൽ ഈ തീക്കോയി സെന്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സുവനീർ പ്രകാശനം ചെയ്തു. 
ഒക്ടോബർ 30, വെള്ളിയാഴ്ച ഹയർസെക്കൻഡറി ഹാളിൽ നടന്ന ചടങ്ങിൽ തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അംബിക എം.എസ്. സുവനീറിന്റെ പ്രകാശനം നിർവഹിച്ചു.




.ചടങ്ങിൽ എ.ഇ.ഒ. ഇൻചാർജ് ശ്രീമതി. സിസി പൈകടയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ. കെ.സി. ജെയിംസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പബ്ലിസിറ്റി ചെയർപേഴ്സൺ ശ്രീമതി. ജിലു സജി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ. സജി ചോക്കാട്ട്, പബ്ലിസിറ്റി കൺവീനർ ശ്രീ. യോഗേഷ് ജോസഫ്, എച്ച്.എം. ഫോറം സെക്രട്ടറി ശ്രീ. മാത്യു കെ. ജോസഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ. ആർ. ധർമ്മകീർത്തി, 


.തീക്കോയി ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. ജോസ് തോമസ്, ഹെഡ്മാസ്റ്റർ ശ്രീ. ജോ സെബാസ്റ്റ്യൻ, എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ബീന ജയിംസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കലോത്സവത്തിന്റെ ഓരോ ദിവസത്തെയും വേദികളും മത്സരങ്ങളും സമയക്രമവും സുവനീറിൽ 
 ഉൾക്കൊള്ളിച്ചിട്ടുണ്ട് . കുട്ടികളുടെ സജീവ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.



.

Post a Comment

0 Comments