പാലാ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിൻ്റെയും ഗാലറിയുടെയും ഉദ്ഘാടനവും വെഞ്ചരിപ്പും നടത്തി. 130 വർഷത്തെ പാരമ്പര്യമുള്ള പാലാ സെൻ്റ് തോമസ് സ്കൂളിലെ ഓഡിറ്റോറിയം അത്യാധുനിക രീതിയിൽ നവീകരിച്ചതോടൊപ്പം സ്കൂൾ ഗ്രൗണ്ടിൽ പുതുതായി ഗാലറിയും നിർമ്മിച്ചു. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്.
.ഉദ്ഘാടനവും വെഞ്ചരിപ്പും സ്കൂൾ മാനേജർ റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ നിർവഹിച്ചു. അസി.മാനേജർമാരായ ഫാ.ജോർജ് തറപ്പേൽ, ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ. ഐസക് പെരിങ്ങാമലയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കൈക്കാരന്മാരായ മാത്യു പി.എം, വി.ടി. ജോസഫ്, ബോസ്കോച്ചൻ തോമസ്, റോയ് ചൊവ്വേലിക്കുടി, മാനേജർമാരായ ബിനോയി പുളിക്കൽ, ജെയിംസ് മലമാക്കൽ എന്നിവരെ ആദരിച്ചു.
.കോൺട്രാക്ടർമാരായ ടിമ്മിച്ചൻ തോമസ്, സാബു ജോസഫ്, ബെന്നി ജോസഫ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജിമോൻ സ്കറിയ തെങ്ങുംപള്ളിൽ, ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, അധ്യാപകരായ ജോബി വർഗീസ്, ജൂലി ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.





0 Comments