Latest News
Loading...

കാറും ഇന്നോവയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്



പാലാ: പൂവരണിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. കണ്ണൂർ സ്വദേശി സിദ്ധാർഥ് (23), മലപ്പുറം സ്വദേശികളായ സൂരജ് (22), ദർശൻ (23), ഋഷികേശ് (22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.


.പാലാ–പൊൻകുന്നം റോഡിൽ പൂവരണി പച്ചാത്തൊടിക്കു സമീപം ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച ഐ20 കാറും ഇന്നോവയുമാണ് കൂട്ടിയിടിച്ചത്.

വിവരമറിഞ്ഞ് പാലാ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


.


.



.

Post a Comment

0 Comments