മേലുകാവുമറ്റം: കെയ്ലിലാൻഡ് സെന്റ് ലൂക്ക്സ് സി.എസ്.ഐ ഇടവകയുടെ 74-ാമത് പ്രതിഷ്ഠാദിന പെരുന്നാളിനും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി
ഒക്ടോബർ 17-ന് വൈകിട്ട് 6 മണിക്ക് കൊടിയേറ്റോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ഒക്ടോബർ 18-ന് രാവിലെ 9 മണിക്ക് പുതുതായി നിർമ്മിച്ച പ്രയർ ഹാളിന്റെ പ്രതിഷ്ഠാ ശുശ്രൂഷ നടക്കും. തുടർന്ന് പെരുന്നാൾ ആരാധനയും നടത്തപ്പെടും.
.സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റൈറ്റ്. റവ. വി.എസ്. ഫ്രാൻസിസ്, മുൻ ബിഷപ്പ് റൈറ്റ്. റവ. ഡോ. കെ.ജി. ഡാനിയേൽ, ഇടവക വികാരി റവ. ജെയിംസ് പി. മാമ്മൻ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വിവിധ ആത്മീയ, സാമൂഹിക പരിപാടികൾക്ക് ഇടവകയിൽ തുടക്കം കുറിക്കും. ആഘോഷ പരിപാടികളിലേക്ക് വിശ്വാസികളെയും പൊതുജനങ്ങളെയും ഇടവക ഭാരവാഹികൾ സ്വാഗതം ചെയ്തു.
.
.
.





0 Comments