Latest News
Loading...

പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമകൾ പങ്കുവച്ച് പാലാ; അനുസ്മരണ സമ്മേളനം നടത്തി



പാലാക്കാരുടെ സ്നേഹഭാജനവും നാടിന്റെ അഭിമാനവുമായിരുന്ന ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമകൾ പങ്കുവച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജോസ് കെ. മാണി എം.പി. പല്ലാട്ട് ബ്രഹ്മദത്തന്റെ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.



.പാലാ നഗരസഭാധ്യക്ഷ മായാ രാഹുൽ അധ്യക്ഷത വഹിച്ചു. ബ്രഹ്മദത്തന്റെ ജീവിതവും നാടിനോടുള്ള ബന്ധവും സംഭാവനകളും അനുസ്മരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആനപ്രേമികളും പങ്കെടുത്തു.

ബിജു കൊല്ലപ്പള്ളി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ബ്രഹ്മദത്തനുമായുള്ള സ്നേഹനിർഭരമായ ഓർമകളും അനുഭവങ്ങളും പങ്കുവച്ച് വിവിധ വ്യക്തികൾ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.


.ബ്രഹ്മദത്തനെ ദീർഘകാലം പരിപാലിക്കുകയും പരിചരിക്കുകയും ചെയ്ത ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.  
പുത്തൂർ പരമേശ്വരൻ നായർ സ്വാഗതവും അഡ്വ. രാജേഷ് പല്ലാട്ട് നന്ദിയും പറഞ്ഞു. പാലാ നഗരസഭാംഗങ്ങൾ, ആനപ്രേമികൾ, വിവിധ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. 



.



.

Post a Comment

0 Comments