Latest News
Loading...

കായികമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു




പ്രോത്സാഹിപ്പിക്കുന്നതിനുമായി കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും കായിക അഭിരുചികളെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'കായികമിത്രം' പൂഞ്ഞാർ നിയോജകമണ്ഡലതല ഉദ്ഘാടനം തീക്കോയി സെൻറ് മേരീസ് ഹൈസ്കൂളിൽ നടന്നു.



.ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അംബിക എം.എസ്. അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബഹു പൂഞ്ഞാർ MLA അഡ്വ. സെബാസ്റ്റ്യൻ എം.ജെ. സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യന് ഫുട്ബോൾ കൈമാറികൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ വിജയത്തിന് എല്ലാ സഹായ സഹകരണങ്ങളും MLA വാഗ്ദാനം ചെയ്തു. ആൺ കുട്ടികൾ മാത്രമല്ല പെൺകുട്ടികളും കായിക രംഗത്തേക്ക് കൂടുതൽ ഉത്സാഹത്തോടെ കടന്നു വരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 


.സ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ ശ്രീ സിജു സെബാസ്റ്റ്യൻ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. പ്രസ്തുത സമ്മേളനത്തിൽ തീക്കോയി സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജോസ് തോമസ്, വാർഡ് മെമ്പർ ശ്രീ കെ.സി. ജെയിംസ്, ഈരാറ്റുപേട്ട ഉപജില്ലാ സീനിയർ സൂപ്രണ്ട് രാജേഷ് ബി., സ്കൂൾ പി.റ്റി.എ പ്രസിഡൻറ് ശ്രീ ചാൾസ് റ്റി. ജോർജ്ജ് എന്നിവർ സംസാരിച്ചു.


.അനദ്ധ്യാപകരും ഉദ്ഘാടനസമ്മേളനത്തിൽ എല്ലാ അദ്ധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ സജീവ സാന്നിധ്യം കൊണ്ട് സമൃദ്ധമായിരുന്ന പരിപാടിയിൽ കായിക വിദ്യാഭ്യാസ പരിശീലനം വിശദമായി ചർച്ച ചെയ്യപ്പെട്ടു.

ഗ്രാമാന്തരങ്ങളിൽ കായിക പരിശീലനം നടത്തുന്നത് യുവത്വം തെറ്റായ വഴികളിലേക്ക് നീങ്ങാതിരിക്കുവാനുള്ള ഫലപ്രദമായ മാർഗ്ഗം കൂടിയാണ് എന്ന് യോഗം വിലയിരുത്തി.  


.പ്രാദേശികമായി കായിക വിദ്യാഭ്യാസ തല്പരരായ വ്യക്തികളും സംഘടനകളും മുൻകൈ എടുത്താൽ പദ്ധതി കൂടുതൽ ഫലപ്രദമാകുമെന്ന് സന്ദേശം നൽകിയവർ അഭിപ്രായപ്പെട്ടു.

പ്രാദേശിക ഭരണ സംവിധാനങ്ങൾ കൂടി പിന്തുണ നൽകി സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കണം. UP, HS വിഭാഗങ്ങളിൽ അഭിരുചിയുള്ള കായികപ്രതിഭകളെ കണ്ടെത്തി ഫുട്‌ബോൾ നെറ്റ്ബോൾ എന്നീ രണ്ടിനങ്ങളിൽ വിദഗ്ദ്ധ പരിശീലനം തുടങ്ങാൻ തീരുമാനിച്ചു. 4 പി.എം. ന് സമ്മേളനം അവസാനിച്ചു.





Post a Comment

0 Comments