പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കി ഗ്രാമപഞ്ചായത്ത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ജൂലൈ 27ന് പുറത്തിറക്കിയ 3936-ാം നമ്പർ കത്ത് വിജ്ഞാപനപ്രകാരം പൂഞ്ഞാർ തെക്കേക്കര വില്ലേജ് പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിനെതിരെ ആക്ഷേപം സമർപ്പിക്കുന്നതിനായി വിശേഷാൽ ഗ്രാമസഭ ചേർന്നു.
വെള്ളിയാഴ്ച രാവിലെ 11.30ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് മിനർവ മോഹന്റെ അധ്യക്ഷതയിലായിരുന്നു ഗ്രാമസഭ. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ. ഉദ്ഘാടനം ചെയ്ത് വിഷയം അവതരിപ്പിച്ചു.
.ഒരു സെന്റ് ഭൂമി പോലും വനഭൂമിയില്ലാത്ത പൂഞ്ഞാർ തെക്കേക്കര വില്ലേജിനെ പൂർണമായും കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേരള സർക്കാരിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും ആക്ഷേപം സമർപ്പിക്കുന്നതിനുള്ള പ്രമേയം ഗ്രാമസഭ ഏകകണ്ഠമായി പാസാക്കി.
.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോജി തോമസ്, ക്ലിൻറ് അരീപ്ലാക്കൽ, ബീന മധുമോൻ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസ്സി ബിജു നന്ദി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കൊപ്പം നൂറുകണക്കിന് കർഷകരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ നേതാക്കളും ഗ്രാമസഭയിൽ പങ്കെടുത്തു. പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം പിൻവലിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചാണ് യോഗം സമാപിച്ചത്.
.






0 Comments