Latest News
Loading...

സൗജന്യ മെഡിക്കൽ ക്യാമ്പ്



ഈരാറ്റുപേട്ട നഗരസഭയുടെയും ഈരാറ്റുപേട്ട കുടുംബശ്രീ യൂണിറ്റിന്റെയും നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ഹരിത കർമ്മസേന അംഗങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി പി നാസര്‍ നിര്‍വഹിച്ചു.



ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന എം. എം. ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ തസ്‌ലിൻ സിറാജ് കൗൺസിലർമാരായ ഷിയാസ് മുഹമ്മദ്, അമീൻ പിട്ടയിൽ, സുറുമി യൂസഫ്, എന്നിവരും സൺറൈസ് ഹോസ്പിറ്റലിലെ ഡോക്ടർമാരും സംസാരിച്ചു.

ഹരിത കർമ്മസേന അംഗങ്ങളുടെയും കുടുംബശ്രീ അംഗങ്ങളുടെയും ആരോഗ്യപരിപാലനം ഉറപ്പാക്കുന്നതിനുള്ള ഈ സംരംഭം ഏറെ ശ്രദ്ധേയമായി.


.


.



.



Post a Comment

0 Comments