ഭരണങ്ങാനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണങ്ങാനം യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിലായിരുന്നു പരിപാടി.
.യൂണിറ്റ് പ്രസിഡന്റ് കുര്യച്ചൻ തൈക്കൽ സ്വാഗതം പറഞ്ഞു. കെ.വി.വി.ഇ.എസ് ഭരണങ്ങാനം യൂണിറ്റ് പ്രസിഡന്റ് ജോഷി പൊൻപുലരി അധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.
.ചാക്കോ സി. പൊരിയത്ത് തിരുവോണ സന്ദേശം നൽകി. ജിജി ഈറ്റക്കുനേൽ, കെ.ടി. തോമസ് കിഴക്കേക്കര എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി ബിജു പാറയിൽ പരിപാടിയിൽ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.
.കേരളീയ പാരമ്പര്യവും ഓണത്തിന്റെ സൗഹൃദസന്ദേശവും ഉയർത്തിപ്പിടിച്ച പരിപാടിയിൽ വ്യാപാരികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
.






0 Comments