Latest News
Loading...

അഞ്ചാമത് കര്‍ഷക, കര്‍ഷക തൊഴിലാളി അവാര്‍ഡ് വിതരണം ഈ മാസം 11-ാം തീയതി വെള്ളിയാഴ്ച



മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡന്റായിരുന്ന കെ.എം. മാണിയുടെ പേരില്‍ ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ചാമത് കര്‍ഷക, കര്‍ഷക തൊഴിലാളി അവാര്‍ഡ് വിതരണം ഈ മാസം 11-ാം തീയതി വെള്ളിയാഴ്ച നടക്കും.  പാല  കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന്‍ വാളിപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫില്‍സണ്‍ മാത്യൂസ് കര്‍ഷക അവാര്‍ഡ് വിതരണവും കെ.എം. മാണി അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും. 



കര്‍ഷക തൊഴിലാളി അവാര്‍ഡ് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. ജോസ് ടോമും വിദ്യാഭ്യാസ അവാര്‍ഡുകള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മായാ രാഹുലും വിതരണം ചെയ്യും. മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ സണ്‍ പുളിക്കല്‍, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി, നഗര സഭ വികസനമുന്നണി കണ്‍വീനര്‍ ബിജു പാലൂപടവില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ജോര്‍ഡിന്‍ കിഴക്കേ തലക്കല്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് റീ ജിയണല്‍ ഡയറക്ടര്‍ ജോസഫ് തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, 


.മീനച്ചില്‍ കാ ര്‍ഷിക വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ എ കെ സജിനി കുമാരി, മുന്‍ പ്രസിഡന്റ് കെ പി ജോസഫ്, ഭരണസമിതി അംഗം ബാബു റ്റി.ജി, സെക്രട്ടറി ജോ പ്രസാദ് എന്നിവര്‍ ആ ശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.  വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ സെക്രട്ടറി ജോ പ്രസാദ് കുളിരാനി ബോര്‍ഡ് അംഗങ്ങളായ കെ പി ജോസഫ്. പെണ്ണമ്മ ജോസഫ് ലതിക അജിത് . ബാബു റ്റി ജി. ബെന്നി തെരുവത്ത് ടോമി വാഴം പ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു


.മീനച്ചിൽ കാർഷിക വികസന ബാങ്കിന് പാലാ ഈരാറ്റുപേട്ട കുറവിലങ്ങാട് എന്നീ ബ്രാഞ്ചുകളാണുള്ളത്. 100 കോടിയിൽ പരം രൂപ നിൽപ്പു വായ്‌പയുള്ള ബാങ്കിൽ നിന്നും, സർണ്ണപ്പണയം ഉൾപ്പെടെ വിവിധങ്ങളായ വായ്‌പകൾ കുറഞ്ഞ പലിശ നിരക്കിൽ നൽകിവരു ന്നു. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. ബാങ്കിന്റെ 3 ബ്രാഞ്ചുകളിലും വിവിധ സലകളിലുളള MSSകൾ (ചിട്ടിക്ക് സമാനം) മികച്ച രീതിയിൽ നടന്നുവരുന്നു.




കഴിഞ്ഞ 63 വർഷക്കാലമായി പാലാ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സഹകരണ മംഗ ത്തെ മികച്ച ധനകാര്യ സ്‌ഥാപനമാണ് മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വിക സന ബാങ്ക്. മീനച്ചിൽ താലൂക്കിലെ 21 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണ് ബാ ങ്കിൻ്റെ പ്രവർത്തനപരിധി. ഇതര സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും വ്യത്യസ്‌തമാ ണ് കാർഷിക വികസന ബാങ്കുകളുടെ ഘടനയും പ്രവർത്തനരീതികളും നബാർഡ് ഫണ്ട് ഉപയോഗിച്ച് 8000 കോടിയിലേറെ രൂപയാണ് കാർഷിക വിസന ബാങ്കുകളിലൂടെ ഇന്ന് കേരളത്തിൽ വിതരണം ചെയ്‌തിരിക്കുന്നത്.




Post a Comment

0 Comments