Latest News
Loading...

കടനാട് പള്ളിയിൽ ആയിരത്തോളം പേർക്ക് പിടി നേർച്ച



കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന്റെ സമാപനത്തിൽ ആയിരത്തോളം പേർക്ക് പിടി നേർച്ച ഒരുക്കി.
പിടിയും കോഴിയുമായിരുന്നു നേർച്ചയിലെ പ്രധാന വിഭവങ്ങൾ. 


.ഫൊറോനയുടെ കീഴിൽ ആദ്യമായാണ് പിടി നേർച്ച സംഘടിപ്പിക്കുന്നതെന്ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ പറഞ്ഞു. ഇടവകയിലെ വനിതകളടക്കം നൂറോളം പേർ ചേർന്നാണ് നേർച്ചയ്ക്കുള്ള ഭക്ഷണം ഒരുക്കിയത്. 


.വികാരി ഫാ. ജോസഫ് പാനാമ്പുഴ, സഹവികാരി ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കൈക്കാരന്മാർ, കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


.



.



Post a Comment

0 Comments