Latest News
Loading...

സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു



 ലയൺസ് ക്ലബ്‌സ് 318 B യും നെസ്‌ലെയും സംയുക്തമായി പാലാ നിയോജക മണ്ഡലത്തിൽ വിതരണം ചെയ്യുന്ന 500 സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണത്തിന് തുടക്കമായി. തലനാട്, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലായി നടന്ന വിതരണ പരിപാടിയുടെ ഉദ്ഘാടനം പാലാ എം.എൽ.എ. മാണി സി. കാപ്പൻ നിർവഹിച്ചു.



.ലയൺസ് 318 B ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ഷെയ്‌സ് ജോസഫ്, മുൻ പ്രസിഡന്റ് ചാർലി ഐസക്, 


.മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി, തലനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് രോഹിണിഭായ് ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ താഹ അടുക്കം, നെസ്‌ലെ റീജിയൻ ജനറൽ മാനേജർ ജോയി സക്കറിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.


.പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ലയൺസ് ക്ലബ് അംഗങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.



.




Post a Comment

0 Comments