Latest News
Loading...

വാടകയ്ക്ക് നൽകുന്ന ഇലക്ട്രിക് വയർ കോയിൽ മോഷണം; പ്രതി പിടിയിൽ


കുമ്മണ്ണൂരിൽ പ്രവർത്തിച്ചിരുന്ന കോയിക്കൻസ് പവർ ടൂൾസ് സ്ഥാപനത്തിൽ അതിക്രമിച്ച് കയറി വാടകയ്ക്ക് നൽകുന്ന ഇലക്ട്രിക് വയർ കോയിൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പ്ലാശനാൽ കാനാട്ട് വീട്ടിൽ ശ്രീജിത്ത് (40) ആണ് കിടങ്ങൂർ പൊലീസിന്റെ പിടിയിലായത്.



.സെപ്റ്റംബർ ഒന്നിന് പുലർച്ചെയായിരുന്നു മോഷണം. സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഉടമ പൊലീസിന് കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.


.മറ്റൊരു കുറ്റകൃത്യം നടത്തുന്നതിനായി പാലാ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടിയത്. പാലാ ഡിവൈ.എസ്.പി. കെ. സദൻ, പാലാ സി.ഐ. അഭിലാഷ് എം.ഡി. എന്നിവരുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു അന്വേഷണം.


കിടങ്ങൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ. കിഷോർ സണ്ണി ഡി., എ.എസ്.ഐ. റോബി തോമസ്, എസ്.സി.പി.ഒ. ബിനീഷ് കുമാർ, സി.പി.ഒമാരായ ബിജോ കെ. രമേശ്, അജ്മൽ, അരുൺകുമാർ, അഭിജിത് പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. മധു പി.പി., എ.എസ്.ഐ. സുരേഷ് ബാബു, സതീഷ് കുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, മുട്ടം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിലായി ശ്രീജിത്തിനെതിരെ സമാനമായ 20-ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.



.



Post a Comment

0 Comments