Latest News
Loading...

രക്തദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ കേറ്ററേഴ്സ് അസോസിയേഷന്റെ രക്തദാന ക്യാമ്പ് വഴിവയ്ക്കും – മന്ത്രി മോൻസ് ജോസഫ്



രക്തദാനത്തിന്റെ മഹത്വവും സാമൂഹിക പ്രസക്തിയും പൊതുസമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി എത്തിക്കുന്നതിന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് സഹായകരമാകുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്.ഡി.എഫ്.സി. ബാങ്കിന്റെയും സഹകരണത്തോടെ കടുത്തുരുത്തി ഗൗരിശങ്കർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


.രക്തദാനം മാനവികതയുടെ ഉത്തമ മാതൃകയാണെന്നും നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ രക്തദാതാക്കളുടെ നിസ്വാർത്ഥ സേവനം നിർണായകമാണെന്നും മന്ത്രി പറഞ്ഞു. രക്തദാനത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും യുവതലമുറ ഉൾപ്പെടെ കൂടുതൽ പേരെ സന്നദ്ധ രക്തദാന രംഗത്തേക്ക് ആകർഷിക്കുന്നതിനും ഇത്തരം ക്യാമ്പുകൾ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



.ജില്ലാ പ്രസിഡന്റ് സജി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിജു തോമസ്, സംസ്ഥാന ഭരണസമിതി അംഗം ജോസ് ഫിലിപ്പ്, മേഖലാ സെക്രട്ടറി ജോർജ് സി. ഡി., സന്തോഷ് മാത്യു, കെ. വിജയകുമാർ , ബിനോയി അബ്രാഹം, ദീപു വി നായർ , സണ്ണി ഡൊമിനിക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



.രക്തദാന രംഗത്ത് 38 വർഷമായി സജീവമായി പ്രവർത്തിക്കുകയും 135 തവണ രക്തദാനം നടത്തുകയും ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെയും ഈ രംഗത്ത് പ്രവർത്തിക്കുന്ന ബിജു കണ്ണന്തറയെയും സമ്മേളനത്തിൽ പ്രത്യേകം ആദരിച്ചു.




.ലയൺസ് എസ്. എച്ച്. മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്. ക്യാമ്പിൽ അറുപതോളം പേർ രക്തദാനം ചെയ്തു. ഡോ. എവിൻ, സിസ്റ്റർ അനിലിറ്റ് എസ്. എച്ച്., എച്ച്.ഡി.എഫ്.സി. ബാങ്ക് സീനിയർ ഹെഡ് പ്രവീൺ ജി. നാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



Post a Comment

0 Comments