പാലാ: കേരളത്തിലെ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ ചൂട്ടുകത്തിച്ച് പ്രതിഷേധജ്വാലയുമായി ബിജെപി പാലാ മണ്ഡലം കമ്മിറ്റി രംഗത്ത്. വൈദ്യുതി ചാർജ് അടയ്ക്കുന്ന ജനങ്ങൾക്ക് കൃത്യമായി വൈദ്യുതി നൽകാൻ കഴിയാത്ത സർക്കാരിന്റെ പരാജയത്തിനെതിരെയായിരുന്നു ശക്തമായ പ്രതിഷേധം.
.“വെളിച്ചം വേണം, പവർകട്ട് വേണ്ട” എന്ന മുദ്രാവാക്യമുയർത്തി ചൂട്ടുകത്തിച്ചായിരുന്നു പ്രതിഷേധം. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ചെറുകിട വ്യവസായ മേഖലകളിലും വൈദ്യുതി മുടക്കം സൃഷ്ടിക്കുന്ന ദുരിതം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെ കണക്കുകൾ നിരത്തുന്ന സർക്കാർ, ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് അനിവാര്യമായ വൈദ്യുതി പോലും തടസ്സമില്ലാതെ നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
.ചാർജ് വർധിപ്പിക്കുകയും അതേസമയം വൈദ്യുതി മുടക്കം പതിവാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.
വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ ജനങ്ങളെ വീണ്ടും വീണ്ടും ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാവില്ല. അപ്രഖ്യാപിത പവർകട്ട് അവസാനിപ്പിച്ച് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതുവരെ ബിജെപി സമരരംഗത്ത് തുടരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
.ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി, മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ്, ജനറൽ സെക്രട്ടറി പി. ആർ. മുരളീധരൻ, ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മറ്റി അംഗം റോജൻ ജോർജ്, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരിൽ, മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസീത,
.മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു, ജനറൽ സെക്രട്ടറി സുനിൽ പഴവീട്, അഡ്വ: ജോസ് മാണി,ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ഹരി ഉണ്ണിപ്പിള്ളി, ശുഭ സുന്ദർ രാജ്, വിഷ്ണു വിനയൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.






0 Comments