പാലാ: പാലാ ജനറൽ ആശുപത്രിയുടെ ക്യാഷ് കൗണ്ടറിൽ മോഷണശ്രമം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി തന്നെയാണ് കൗണ്ടറിൽ അനായാസം അതിക്രമിച്ചു കയറി മോഷണം നടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നു.
.ആശുപത്രിയുടെ കൗണ്ടറിന്റെ മുന്നിലൂടെ നടന്നുപോയ യുവാവ്, ചുറ്റും ആളുകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഗ്രില്ലിന് അടിയിലെ ചെറിയ വിടവിലൂടെ ഉള്ളിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു. തുടർന്ന് കൗണ്ടറിനുള്ളിൽ പരിശോധന നടത്തിയ ശേഷം ഇയാൾ അതുവഴി തന്നെ തിരികെ പുറത്തിറങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
.കൗണ്ടറിനുള്ളിൽ കയറി തപ്പിയെങ്കിലും പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആശുപത്രി അധികൃതരും പോലീസും സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. ചികിത്സയിലായിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




0 Comments