Latest News
Loading...

അജ്ഞാത വാഹനം ഇടിച്ചു റോഡിൽ വീണ് സ്ത്രീ മരിച്ചു



കടുത്തുരുത്തിയിൽ അജ്ഞാത വാഹനം സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മങ്ങാട് അരിക്കത്തില്‍ സജീവന്റെ ഭാര്യ സിന്ധു (50)വാണ് മരിച്ചത്. സജീവനെ പരിക്ക് കളോടെ മുട്ടുചിറ എച്ച്. ജി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


.വെള്ളിയാഴ്ച വൈകിട്ട് 7 30 ഓടെ കടുത്തുരുത്തി ഐ.ടി.സി. ജംഗ്ഷന്‍ ഭാഗത്തുള്ള ബൈപ്പാസ് റോഡിലാണ് അപകടം. കടുത്തുരുത്തിയില്‍ നടന്ന എസ്. എന്‍.ഡി.പി. യൂണിയന്റെ റാലിയില്‍ പങ്കെടുത്തശേഷം മുട്ടുചിറ ഭാഗത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി പിന്നില്‍ നിന്നും എത്തിയ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താനായില്ല. 


.റോഡില്‍ തലയടിച്ചു വീണ സിന്ധുവിനെയും സജീവനെയും ഉടനെ മുട്ടുചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സിന്ധുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി ഇടിച്ച വാഹനം കണ്ടെത്താന്‍ സി.സി. ടിവി ക്യാമറ പരിശോധിച്ച് വരികയാണ്.  സിന്ധുവിന്റെ സംസ്കാരം നടത്തി. മകൾ പാർവതി.


.


.



Post a Comment

0 Comments