Latest News
Loading...

ഭിന്നശേഷിക്കാർക്ക് ഓണക്കിറ്റ്



ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്കുള്ള ഓണക്കിറ്റ് വിതരണ പരിപാടിക്ക്  പൂഞ്ഞാർ എസ് എം വി സ്കൂളിലെ ക്ഷേമ സംഘടനകളായ എൻ എസ് എസ് യൂണിറ്റുകളും, ഗയ്ഡ് യൂണിറ്റും ഭിന്ന ശേഷി ക്ഷേമ സംഘടനയായ സക്ഷമക്ക് ഉൽപന്നങ്ങൾ ശേഖരിച്ചു നൽകി. 


.കുട്ടികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ സക്ഷമ ജില്ലാ ഉപാധ്യക്ഷ അനുസുഭാഷിന്‌ വിദ്യാർഥികൾ കൈമാറി. മീനച്ചിൽ താലൂക്ക് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, ഖജാൻജി രഞ്ജിത് പി ജി, എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ അശ്വതി ബി, വെങ്കിടേഷ് വർമ്മ, ഗെയ്ഡ് കോർഡിനേറ്റർ ഗീതു ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.


.


.


.



Post a Comment

0 Comments