Latest News
Loading...

ഓണം വിപണി പ്രവർത്തനം ആരംഭിച്ചു



 കിടങ്ങൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി പ്രവർത്തനം ആരംഭിച്ചു. ബാങ്കിന്റെ ടൗൺ ബ്രാഞ്ചിന് എതിർവശത്തെ മ്ലാവിൽ ബിൽഡിങ്ങിലാണ് ഓണം വിപണി ആരംഭിച്ചിരിക്കുന്നത്.
ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു എൻ.ബി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ശ്രീജിത്ത് എ.പി. ഉദ്ഘാടനം നിർവഹിച്ചു.



.ചടങ്ങിൽ സഹകരണ വകുപ്പ് ഇൻസ്പെക്ടർ നന്ദു ചന്ദ്രൻ, സ്പെഷ്യൽ സെയിൽ ഓഫീസർ വിപിൻ ജോർജ്, ബാങ്ക് വൈസ് പ്രസിഡന്റ് ബോബി മാത്യു കിക്കോലിൽ, സെക്രട്ടറി ശ്രീജ ബി., വാർഡ് മെമ്പർ രാജേഷ് മോനിപ്പള്ളി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, സഹകാരികൾ, ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



.ഓണം വിപണിയിലൂടെ 13 ഇനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ ആവശ്യക്കാർക്ക് ലഭ്യമാക്കും. ഓണക്കാലത്ത് സാധാരണക്കാർക്ക് ആശ്വാസമേകുന്നതിനാണ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിപണി ഒരുക്കിയിരിക്കുന്നത്.


.



Post a Comment

0 Comments