Latest News
Loading...

ഓണാഘോഷം നടത്തി.



പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ ഓണാഘോഷം നടത്തി. കുട്ടികളുടെയും, മുതിർന്നവരുടെയും ഓണപ്പാട്ടുകൾ, കസേരകളി, മിഠായി പെറുക്ക്,കൈകൊട്ടി കളി, ഡാൻസ്, പൂക്കളം, കലം തല്ലിപ്പൊട്ടിക്കൽ, നാരാങ്ങ സ്പൂൺ, മെഴുകുതിരി കത്തിച്ചോട്ടം തുടങ്ങി വിവിധപരിപാടികൾ നടത്തി 


.പങ്കെടുത്ത മുഴുവൻ ആളുകൾക്കും ലൈബ്രറിയുടെയും SFI പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയുടെയും വക വിവിധങ്ങളായ സമ്മാനങ്ങൾ നല്കി.ലൈബ്രറി പ്രസിഡന്റ് ബി.ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാലൈബ്രറി കൗൺസിൽ എക്സി കൂട്ടീവ് അംഗം രമേഷ് ബി വെട്ടിമറ്റം ഓണാശംസകൾ നേർന്നു സംസാരിച്ചു. 

.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീതാ നോബിൾ സമ്മാനദാനം നിർവ്വഹിച്ചു. സെക്രട്ടറി വി.കെ.ഗംഗാധരൻ, SFI ജില്ലാ കമ്മിറ്റി അംഗം നന്ദു . S. നായർ, സി.ജി.സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു. ലൈബ്രറി ഭരണ സമിതി അംഗങ്ങൾ സാഹിത്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങി ഒട്ടെറെപ്പേർ പരിപാടികൾക്ക് നേതൃത്വംനല്കി.



.


.



Post a Comment

0 Comments