കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ പാർക്കിൻ്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റി മേളയ്ക്ക് തുടക്കമായി. കിടങ്ങൂരിൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. അപ്പാരൽ പാർക്ക് പ്രസിഡൻ്റ് ശ്രീജ സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
.മേളയിലെ ആദ്യവില്പന കുടുംബശ്രീ മിഷൻ ഡി.പി.എം പ്രശാന്ത് ശിവൻ നിർവ്വഹിച്ചു. ചടങ്ങിൽ അപ്പാരൽ പാർക്ക് സെക്രട്ടറി സുനി അശോകൻ സ്വാഗതവും കമ്മിറ്റിയംഗം സുജാത ശശിധരൻ നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബോബി തോമസ്, ജ്യോതി ബാലകൃഷ്ണൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു രമേശ്, റ്റീനാ മാളിയേക്കൽ, ആശ ആർ, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി രാജേഷ്, ബിന്ദു കൃഷ്ണൻ, ജോബി ജോൺ, ജിഷ തുടങ്ങിയവർ സംസാരിച്ചു.
അപ്പാരൽ പാർക്കിൽ തന്നെ തുന്നൽ പൂർത്തിയാക്കിയ വിവിധ ഡിസൈനുകളിലും മോഡലുകളിലുമുള്ള കോട്ടൺ നൈറ്റികൾ, അണ്ടർ സ്കർട്ടുകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. വനിതകൾ നേരിട്ട് നടത്തുന്ന മികച്ചൊരു തൊഴിൽ സംരംഭമെന്ന നിലയിലും നിലവാരമുള്ള സ്റ്റിച്ചിംഗ് ജോലികളിലൂടെയും ഇതിനോടകം ശ്രദ്ധേയമായ സ്ഥാപനമാണ് കിടങ്ങൂർ അപ്പാരൽ പാർക്ക്. മേള സെപ്റ്റംബർ 10 വരെ തുടരും
.





0 Comments