Latest News
Loading...

പാലാ മുനിസിപ്പാലിറ്റിയില്‍ നിരവധി പേര്‍ ബിജെപിയില്‍ ചേര്‍ന്നു



പാലാ മുനിസിപ്പാലിറ്റി  150 -ാം നമ്പര്‍ കാനാട്ടുപാറ ബൂത്തില്‍നിന്നും യുഡിഎഫ് വിട്ട് നിരവധി ആളുകള്‍ ബിജെപിയില്‍ അംഗത്വം എടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിഞ്ഞ 12 വര്‍ഷത്തെ ഭരണ നേട്ടങ്ങളിലും,വികസന കാഴ്ചപാടില്‍ ഊന്നിയുള്ള പ്രവര്‍ത്തന രീതിയിലും ആകൃഷ്ടരായാണ് മാത്യു കവിയില്‍ , ഡെയ്‌സി മാത്യു കവിയില്‍, ചിന്നമ്മ ദേവസ്യ അരീക്കല്‍, ബിനോയ് അരീക്കല്‍, ജയ്സ് തോമസ് മൂലംകുഴ, ജോഷി കോനാട്ട്, ബിന്ദു ജോഷി കോനാട്ട്, ശിവരാജന്‍ പി എം പണ്ടാരം പറമ്പില്‍, ജോവാന്‍ ജോസി കവിയില്‍, ബിജു ഭാസ്‌കരന്‍ ആന്റപറമ്പില്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്.  



.ബിജെപിയില്‍ ചേര്‍ന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ ഷോണ്‍ ജോര്‍ജ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് മനോജ് മാഞ്ചേരി , മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു, കെ കെ രാജന്‍, ദിവാകരന്‍ അമ്പലപ്പുറത്ത് റോയി ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി


.


.



Post a Comment

0 Comments