Latest News
Loading...

പ്രളയാനന്തര പുനരധിവാസ സഹായ പാക്കേജ് വിതരണം ഇന്ന്



ഈരാറ്റുപേട്ട: പ്രളയബാധിതരായ മുഴുവൻ കുടുംബങ്ങൾക്കുമായി ഈരാറ്റുപേട്ട നഗരസഭയും ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി നടപ്പിലാക്കുന്ന പുനരധിവാസ സഹായ പാക്കേജിന്റെ വിതരണ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 8, ശനി) നടക്കും. രാവിലെ 9.30-ന് തോട്ടുമുക്ക് ജംഗ്ഷന് സമീപമുള്ള നൈനാർ പള്ളി കോംപ്ലക്സിലെ കളക്ഷൻ സെന്ററിൽ വെച്ചാണ് ചടങ് സംഘടിപ്പിച്ചിരിക്കുന്നത്.


.നഗരസഭാ കൗൺസിലർമാർ സമർപ്പിച്ച കൃത്യമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ, യാതൊരുവിധ വിവേചനവുമില്ലാതെ പൂർണ്ണമായും അർഹരായ കുടുംബങ്ങളെ മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്.
പ്രധാനമായും നൽകുന്ന സാധനങ്ങൾ:
 * ഗ്യാസ് അടുപ്പ്
 * കുക്കർ
 * അയൺ ബോക്സ്
 * കമ്പിളി പുതപ്പ്


.ഇവയ്ക്ക് പുറമെ ബെഡ്, മിക്സി തുടങ്ങിയ സാധനങ്ങൾ ലഭിക്കാത്ത അർഹരായ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ, അവർ അതാത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കേണ്ടതാണ്. കൗൺസിലറുടെ പരിശോധനയ്ക്കും സ്ഥിരീകരണത്തിനും ശേഷം ബാക്കിയുള്ള സാധനങ്ങൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.



.ഈ പുനരധിവാസ സംരംഭത്തിന് സാമ്പത്തികമായും ശാരീരികമായും സഹായസഹകരണങ്ങൾ നൽകിയ എല്ലാ സുമനസ്സുകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നഗരസഭയും ഈരാറ്റുപേട്ട പൗരാവലിയും നന്ദി അറിയിച്ചു



Post a Comment

0 Comments