Latest News
Loading...

പിഴക് പാലം ജംഗ്ഷനിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു;



പാലാ: പാലാ–തൊടുപുഴ റോഡിൽ പിഴക് പാലം ജംഗ്ഷനിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്കും കുട്ടിക്കും പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.



.കടനാട് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ ഓട്ടോ, കരിങ്കുന്നം ഭാഗത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന കരിങ്കുന്നം സ്വദേശികളായ ഭാര്യയും ഭർത്താവും കുട്ടിയുമാണ് അപകടത്തിൽപ്പെട്ടത്.



.മൂന്നുപേർക്കും ചെറിയ പരിക്കേറ്റു. കൈ കുത്തി വീണ കുട്ടിക്കാണ് കൂടുതൽ പരിക്കേറ്റത്. ഓട്ടോ അമിത വേഗത്തിലായിരുന്നില്ലെന്നാണ് വിവരം.

പിഴക് പാലം ജംഗ്ഷൻ സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മേഖലയാണെന്നും ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ആവശ്യം നേരത്തെയും ഉയർന്നിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.


.


.



Post a Comment

0 Comments