Latest News
Loading...

"തളരട്ടെ ലഹരി, വളരട്ടെ ഫുട്ബോൾ" മന്ത്രി മോൻസ് ജോസഫ് പോസ്റ്റർ പ്രകാശനം ചെയ്ത് സന്ദേശഗാനം സമർപ്പിച്ചു




കടുത്തുരുത്തി: യുവതലമുറയെ ലഹരിയുടെ ദുരന്തങ്ങളിൽ നിന്ന് അകറ്റി കായികവും കലയും ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കാൻ പ്രചോദിപ്പിക്കുന്ന "തളരട്ടെ ലഹരി, വളരട്ടെ ഫുട്ബോൾ" എന്ന ലഹരിവിരുദ്ധ സന്ദേശഗാനത്തിന്റെ പോസ്റ്റർ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. തുടർന്ന് അദ്ദേഹം ഗാനം ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണ സന്ദേശമാണ് ഗാനത്തിലൂടെ കൈമാറുന്നത്.



.യുവാക്കൾ ലഹരിയുടെ മായാലോകത്തേക്ക് വഴുതിവീഴാതെ കളിക്കളങ്ങളിലേക്കും സർഗാത്മക പ്രവർത്തനങ്ങളിലേക്കും തിരിയണമെന്ന ആഹ്വാനമാണ് ഗാനത്തിന്റെ പ്രമേയം. 

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന കലാസൃഷ്ടിയായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.


.ഗാനത്തിന് രചന നിർവഹിച്ചിരിക്കുന്നത് പ്രഫ. ഡോ. ഇന്ദുലാൽ ജി യാണ്. ദേവാനന്ദൻ (വിശ്വദീപ്തി കലാഭവൻ) സംഗീതം പകർന്നിരിക്കുന്നു. കേരള പൊലീസ് കോൺസ്റ്റബിൾ പ്രദീപ് കുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശരൺ ശൈലേഷ് പ്രോഗ്രാമിംഗും സനു ഗോപിനാഥ് റെക്കോർഡിംഗും നിർവഹിച്ചു.


സംഗീതത്തിന്റെ ശക്തിയിലൂടെ ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്ന ഈ സംരംഭം വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വലിയ പ്രചോദനമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ കൂട്ടായ ജാഗ്രതയും കായിക സംസ്കാരത്തിന്റെ വളർച്ചയും മാത്രമാണ് ലഹരിക്കെതിരായ ശക്തമായ മറുപടിയെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ഗാനത്തിന് മികച്ച സ്വീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Post a Comment

0 Comments