Latest News
Loading...

മുത്തോലിയിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും ജൂലൈ 3-ന്




മുത്തോലി: 2026-27 സാമ്പത്തിക വർഷത്തെ കാർഷിക പദ്ധതികളുടെ ഭാഗമായി മുത്തോലി ഗ്രാമപഞ്ചായത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കുന്നു. ജൂലൈ 3-ന് രാവിലെ 11.30-ന് പഞ്ചായത്ത് ഹാളിൽ വെച്ചാണ് പരിപാടികൾ നടക്കുക.





ചടങ്ങിൽ സമ്മിശ്ര പച്ചക്കറി വിത്തുകളും പയർ, വെണ്ട എന്നിവയുടെ തൈകളും കർഷകർക്ക് വിതരണം ചെയ്യും. കൂടാതെ, 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് കരിമുണ്ട ഇനത്തിൽപ്പെട്ട കുരുമുളക് വള്ളികൾ ലഭ്യമാക്കും. ഈ ആനുകൂല്യം ആവശ്യമുള്ളവർ 2026-27 വർഷത്തെ കരം അടച്ച രസീതും ആധാർ കാർഡ്   കോപ്പിയും കൈവശം കരുതേണ്ടതാണ്.


കാർഷിക യന്ത്രവത്കരണ പദ്ധതിയുടെ (SMAM) ഭാഗമായി പ്രത്യേക ഹെൽപ്‌ഡെസ്‌കും പരിപാടിയിൽ പ്രവർത്തിക്കും. മഞ്ചേരി കുള്ളൻ വാഴവിത്തുകൾ, ജൈവവളങ്ങൾ, സ്‌പ്രേയർ തുടങ്ങിയവ കർഷകർക്ക് മിതമായ നിരക്കിൽ ചന്തയിൽ നിന്ന് വാങ്ങാവുന്നതാണ്. കർഷകർ ഏവരും പരിപാടിയിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments