Latest News
Loading...

യൂത്ത് ഫോഴ്‌സ് സംസ്ഥാന ക്യാമ്പ് സമാപിച്ചു.



 
എ ഐ വൈ എഫ് ഭഗത്‌ സിംഗ് യൂത്ത് ഫോഴ്‌സ്ന്റെ രണ്ട് ദിവസമായി തലനാട് വച്ചു നടന്ന എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സംസ്ഥാന പരിശീലന ക്യാമ്പ് സമാപിച്ചു.  പി പി സുനീർ എം പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് കെ ഷാജഹാൻ അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് ഷമ്മാസ് ലത്തീഫ് സ്വാഗതം ആശംസിച്ചു.

എ ഐ വൈ എഫ് ജില്ല പ്രസിഡന്റ് കെ രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി
14 ഞായറാഴ്ച്ച നടന്ന സമാപന സമ്മേളനം മുൻ മന്ത്രി കെ രാജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ കെ ഷാജഹാൻ അധ്യക്ഷത വഹിച്ചു. സംഘടക സമിതി ചെയർമാൻ അഡ്വ പി എസ് സുനിൽ സ്വാഗതം ആശംസിച്ചു. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്സ് മോൻ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.





രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശീധരൻ,
സിപിഐ ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, ഐ വൈ എഫ് ദേശീയ വർക്കിങ് കമ്മറ്റി അംഗം എൻ അരുൺ, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, എം ജി ശേഖരൻ, അഡ്വ തോമസ് വി റ്റി, ശുഭഷ് സുധാകരൻ, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സംസ്ഥാന സെക്രട്ടറി അ ഥി ൻ ആംബുജം, സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, എ ഐ റ്റി യു സി പാലാ മണ്ഡലം സെക്രട്ടറി അഡ്വ പി ആർ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സന്നദ്ധ പ്രവർത്തകരുടെ കടമകൾ എന്ന വിഷയത്തിൽ ബി അശോക്, പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ യുവത്വത്തിന്റ പങ്ക് വിഷയത്തിൽ ഡോ ജെയിംസ് സാബു, ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങും സുരക്ഷ ബോധവത്കരണവും വിഷയത്തിൽ ജോബിൻ മാത്യു, മയക്കു മരുന്ന് വ്യാപനവും അപകടത്തിൽ ആകുന്ന യുവ തലമുറയും വിഷയത്തിൽ സി ജി സനൽകുമാർ, നീന്തൽ


 പരിശീലനവും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിഷയത്തിൽ ടീം എമർജൻസി റാപ്പിഡ് ഫോഴ്‌സ്, സന്നദ്ധ സേവന ജീവ കാരുണ്യ പ്രവർത്തനങ്ങളും നിയമ അവബോധവും എന്ന വിഷയത്തിൽ അഡ്വ സൂര്യ ബിനോയ്‌, ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് പ്രവർത്തന പരിപാടിയും ലക്ഷ്യങ്ങളും എന്ന വിഷയത്തിൽ എസ് വിനോദ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.


.സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത് പി എസ് ബാബു, സോളി ഷേർലി, കെ എസ് രാജു, ഇ കെ മുജീബ്, കെ ശ്രീകുമാർ, ഷാനി ദിനേന്ദ്രകുമാർ,കെ കെ സഞ്ജു, റോബിൻ ജോസഫ്, ഷിബി സാമൂവൽ, വിഷ്ണു കണ്ണൻ, ബാബു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രതിനിധികൾ ഇല്ലിക്കൽ കല്ല് സന്ദർശിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments