പാലാ മുത്തോലിയില്‍  കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് അപകടം. ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. റോഡരികിലെ വെയിറ്റിംഗ് ഷെഡിലേയ്ക്ക് ലോറി പാഞ്ഞുകയറിയെങ്കിലും ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പാലാ ഭാഗത്ത് നിന്നും വന്ന ലോറി റോഡിലെ ഡിവൈഡറിന് മുകളിലൂടെയാണ് മുന്നോട്ട് പോയത്. മുന്നോട്ട് പോയ ലോറി വെയിറ്റിംഗ് ഷെഡ് തകര്‍ത്ത് വലതുവശത്തെ വാഹനഷോറൂമിലേയ്ക്ക് കയറിയാണ് നിന്നത്. 


ഇതിനിടെയില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലും ഷോറൂമിലേയ്ക്ക് വാഹനങ്ങളുമായി വന്ന ലോറിയിലും ഇടിച്ചു. അപകടത്തില്‍പെട്ട ലോറിയുടെ മുകളിലിരുന്ന കണ്ടെയ്‌നര്‍ ഇളകിമാറിയ നിലയിലാണ്. ലോറിയുടെ കണ്ടെയ്‌നര്‍ ഇളകി മാറിയ നിലയിലാണ് ഏറെ തിരക്കുള്ള റോഡില്‍ വന്‍ അപകടമാണ് ഒഴിവായത്.



 നിരവധി ആളുകള്‍ മുത്തോലി കവലയിലെ ഈ ബസ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്നതാണ്. ജംഗ്ക്ഷനിലെ ഡിവൈഡറില്‍ ഇടിച്ച് 50 മീറ്ററോളം മുന്നോട്ട് പോയാണ് വെയിറ്റിംഗ് ഷെഡ് തകര്‍ത്തത്. വെയിറ്റിംഗ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. എതിര്‍ദിശയില്‍ നിന്നും വാഹനങ്ങള്‍ വരാതിരുന്നത് മൂലവും വന്‍ അപകടം ഒഴിവായി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ