Latest News
Loading...

കുഴഞ്ഞുവീണു മരിച്ച ബെന്നിയുടെ സംസ്കാരം നാളെ



അരുവിത്തുറ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീണ് മരിച്ചയാളുടെ സംസ്കാരം നാളെ നടക്കും.
മരങ്ങാട്ടുപള്ളി മൂലക്കാട്ടുമറ്റത്തിൽ ബെന്നി മാത്യു (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. അരുവിത്തറ പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് പ്രാർത്ഥിക്കുവാനായി എത്തിയതായിരുന്നു ബെന്നി. 


പ്രാർത്ഥന കഴിഞ്ഞ് പള്ളിയങ്കണത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഗേയ്രറ്റിന് സമീപമെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ജെസ്സി ബെന്നി അതിരമ്പുഴ പുതുശ്ശേരി കുടുംബാംഗം. മക്കൾ : ആൽബി ബെന്നി, എൽസാ ബെന്നി. സംസ്‌കാരം (27) തിങ്കളാഴ്ച നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മണ്ണയ്ക്കനാട് സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments