Latest News
Loading...

UDF ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു.




എലിക്കുളം പഞ്ചായത്ത് UDF ഇലക്ഷൻ കമ്മിറ്റി ഓഫീസ് കുരാലിയിൽ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്‌തു. പാലായിൽ നിന്നും സൈക്കിളിൽ ആണ് സഹപ്രവർത്തകർക്കൊപ്പം കുരാലിയിൽ എത്തിച്ചേർന്നത്

 യുഡിഎഫിന്റെ ഇലക്ഷൻ പ്രചരണാർത്ഥമാണ് എത്തിയത്. 16 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിച്ച് വഴിയിലൂടെ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ചാണ്ടി ഉമ്മൻ എലിക്കുളം പഞ്ചായത്തിൽ എത്തിച്ചേർന്നത്.. കുരാലി യിൽ നൂറുകണക്കിന് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. 


പ്രവർത്തകരോടും നാട്ടുകാരോടും സൗഹൃദ സംഭാഷണം നടത്തുകയും യുഡിഎഫിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.എലിക്കുളം കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജെയിംസ് ജീരകത്തിൽ ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യൂസ് പെരുമനങ്ങാട്ട്,പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ കരീം,ജിഷ്ണു പുറപ്പള്ളിൽ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയദീപ് പാറക്കൽ,തുടങ്ങിയവർ നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments