Latest News
Loading...

സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു



പാലാ: പൂവരണി പള്ളിക്ക് സമീപം വിളക്കും മരുതിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.10 ഓടെയാണ് സംഭവം. പാലായിൽ നിന്നും പൊൻകുന്നത്തേയ്ക്ക് പോയ നിരപ്പേൽ ബസ്സാണ് ഇടിച്ചത്. നടന്നു പോവുകയായിരുന്ന രഘുവിനെ പിന്നിൽ നിന്ന് എത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് വീണ രഘു തൽക്ഷണം മരിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments