Latest News
Loading...

ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു.



എലിക്കുളം ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളുകളെയും ആദരിച്ചു.ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌ക്കുളില്‍ നടന്ന പഠനോത്സവം എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് മാത്യു ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സൂര്യമോള്‍ അധ്യക്ഷയായിരുന്നു.ശുചിത്വ മിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര പദ്ധതി വിശദീകരണം നടത്തി.


സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഹെഡ്മിട്രസ് രാജിമോള്‍ ജോസഫ് സ്വാഗതവും,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സി പി നന്ദിയും പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗീത സജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോഷി കെ ആന്റണി,പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്‍ കരിം,,മറിയാമ്മ ജോസഫ്  തുടങ്ങിയവര്‍ സംസാരിച്ചു.സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരണവും പാഴ്‌വസ്തു കരകൗശല പ്രദര്‍ശനവും നടത്തി.



ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്‌കൂളിനുള്ള അവാര്‍ഡ് മല്ലികശ്ശേരി സെന്റ് ഡോമനിക് സാവിയോ യു.പി സ്‌കൂള്‍ സ്വന്തമാക്കി.രണ്ടാം സ്ഥാനം ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌ക്കുളും, മൂന്നാം സ്ഥാനം പനമറ്റം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളും കരസ്ഥമാക്കി.സെന്റ് മാത്യൂസ് യു പി സ്‌ക്കുള്‍ എലിക്കുളം,സെന്റ് ജോര്‍ജ്ജ് യു പി സ്‌ക്കുള്‍ ഉരുളികുന്നം,എം ജി എം യു പി സ്‌ക്കുള്‍ എലിക്കുളം എന്നിവ പ്രോത്സാഹന സമ്മാനം നേടി.സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പ്രശംസാ പ്രത്രവും,മെമന്റോയും നല്കി.ഇവര്‍ക്ക് 1500 രൂപ സ്‌കോളര്‍ഷിപ്പും ലഭിക്കും.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments