Latest News
Loading...

പൈക കപ്പേളയിൽ ജൂബിലി തിരുനാൾ ഡിസംബർ 2 മുതൽ 14 വരെ



പൈക കപ്പേളയിൽ അമലോൽഭവ മാതാവിന്റെ ജൂബിലി തിരുനാൾ ഡിസംബർ 2 മുതൽ 14 വരെ നടക്കുമെന്ന് പള്ളി അധികൃതർ പാലാമീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 2 മുതൽ 10 വരെ എല്ലാ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുർബാനയും വൈകിട്ട് അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും നടത്തപ്പെടുന്നു. ഡിസംബർ 11 വ്യാഴാഴ്ച രാവിലെ 6.30 വിശുദ്ധ കുർബാന വൈകിട്ട് അഞ്ചിന് റവ. ഫാദർ ദേവസ്യാച്ചൻ വട്ടപ്പലം ആഘോഷമായി വിശുദ്ധ കുർബാന അർപ്പിക്കുന്നു 


പാലാ രൂപത മുഖ്യ വികാരി ജനറൽ ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും. 7.30 നു  മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസ് . അവതരിപ്പിക്കുന്ന ഗാനമേള. ഡിസംബർ 12ന് വൈകിട്ട് അഞ്ചുമണിക്ക് റവ. ഫാദർ ജോർജ് പൊന്നം വരിക്കയിൽ ആഘോഷമായ സുറിയാനി കുർബാന അർപ്പിക്കും. ഡിസംബർ 13ന് ശനിയാഴ്ച രാവിലെ 5.15ന് പൈക പള്ളി വികാരി. ഫാദർ മാത്യു വാഴയ്ക്കപ്പാറയിൽ  ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുന്നു. വൈകിട്ട് 4.30ന് റവ.ഫാദർ ജോസഫ് തെരുവിൽ തിരുനാൾ കുർബാന അർപ്പിക്കും. റവ ഡോക്ടർ അഗസ്റ്റിൻ കൂട്ടിയാനിയിൽ തിരുനാൾ സന്ദേശം നൽകും. 6:30ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം തെക്കേപ്പന്തലിലേക്ക് നടത്തപ്പെടുന്നു. 


8:30ന് അമലോൽഭവ മാതാവിന്റെ തിരുസുരൂപം കപ്പേളയിൽ പ്രതിഷ്ഠിക്കുന്നു. തുടർന്ന് പള്ളിയങ്കണത്തിൽ വിവിധ വാദ്യമേളങ്ങളുടെ പ്രദർശനം നടത്തപ്പെടും. പ്രധാന തിരുനാൾ ദിനമായ ഡിസംബർ 14 ഞായറാഴ്ച രാവിലെ 5.15ന് കപ്പേളയിൽ പൈക പള്ളി അസിസ്റ്റന്റ് വികാരി റവറന്റ് ഫാദർ മാത്യു തെരുവൻ കുന്നേൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുന്നു. 7 നു വിശുദ്ധ കുർബാന റവറന്റ് ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ, 10 നു  പാലാ രൂപത വികാരി ജനറൽ ജോസഫ് കണിയോടിക്കൽ ആഘോഷമായി വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഉച്ചയ്ക്ക് 12.15ന് എസ് എം വൈ എം പൈക സംഘടിപ്പിക്കുന്ന ടൂവീലർ ഫാൻസി ഡ്രസ്സ് മത്സരം. 


വൈകിട്ട് 3.30ന് റവറന്റ് ഫാദർ മിനേഷ് പുത്തൻപുരയിൽ സിഎംഐ ആഘോഷമായി തിരുനാൾ കുർബാന അർപ്പിക്കുകയും റവ. ഡോക്ടർ തോമസ് പാറക്കൽ തിരുനാൾ സന്ദേശം നൽകുകയും ചെയ്യും. അഞ്ചു 30ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം വടക്കേ പന്തലിലേക്ക്, 7.30ന് പ്രദക്ഷിണ സമാപനം പള്ളിയിൽ 7.45  ന് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന  ഗാനമേള. പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ റവ.ഫാദർ മാത്യു വാഴക്കാപാറയിൽ,റവ. ഫാദർ മാത്യു തെരുവൻ കുന്നേൽ,  റ്റോമി സേവിയർ തെക്കേൽ, പ്രസുദേന്തിമാരായ YMCA പ്രതിനിധി മാരായ  തോമാച്ചൻ പാലക്കുടിയിൽ, dr. ജോസഫ് കളരിക്കൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments