പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈകയിൽ വളർത്തു മൃഗങ്ങൾക്കുള്ള തീറ്റ വ്യാപാരം നടത്തിയിരുന്നു വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
.ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
.ചുറ്റുമതിൽ ഇല്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പാലാ പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. പൈക കപെളയിലെ തിരുനാൾ ആഘോഷങ്ങൾക്ക് ശേഷമാണ് വിനോദിനെ കാണാതായത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments