പൈക കപ്പേളയിൽ അമലോൽഭവ മാതാവിന്റെ ജൂബിലി തിരുന്നാൾ ഡിസംബർ 2 മുതൽ 14 വരെ നടക്കും. ഡിസംബർ 11 ന് വൈകുന്നേരം 6.45 ന് പാലാ രൂപത പ്രോട്ടോ സിൻചെലൂസ് മോൻസിഞ്ഞോർ ജോസഫ് തടത്തിൽ കോടിയേറ്റ് കർമം നിർവഹിക്കും. ജൂബിലി തിരുനാളിനോട് ഒരുക്കമായി നോട്ടീസ് പ്രകാശനം നടന്നു.
.പൈക സെന്റ് ജോസഫ് പള്ളി വികാരി റവറന്റ് ഫാദർ മാത്യു വാഴയ്ക്കാപാറയിൽ നോട്ടീസ് പ്രകാശന കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാദർ മാത്യു തെരുവൻകുന്നേൽ, പ്രസുദേന്തിമാരായ പൈക വൈ എം സി എ അംഗങ്ങൾ, കൈക്കാരന്മാർ, തിരുനാൾ ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments