Latest News
Loading...

ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറിൽ വിദ്യാരംഭവും റാഗിങ്ങ് വിരുദ്ധ വാരാഘോഷവും




കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പൂഞ്ഞാറിൽ പുതിയ അധ്യയന വർഷാരംഭവും (കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ ബി.ടെക്., ബി.സി.എ., എം.സി.എ. ഡിഗ്രികൾ) യു.ജി.സി. നിർദ്ദേശാനുസരണമുള്ള റാഗിങ്ങ് –വിരുദ്ധ വാരാചരണവും, ബഹു.എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ .ഡോ .സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.




.എല്ലാ മേഖലകളിലും പ്രാവീണ്യമുള്ള എഞ്ചിനീയർ മാരാണ് നാടിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, വിവിധ പഠന ശാഖകളുടെ കൂട്ടായ പഠന-ഗവേഷണ സംസ്ക്കാരം വിജ്ഞാന ഉല്പാദനത്തിൻ്റെയും, വിതരണത്തിൻ്റെയും അടിസ്ഥാന രീതിയായി മറിയിടുണ്ടെന്നും അദ്ദേഹം അഭിപ്രാപ്പെട്ടു. കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതവും, നൈപുണി വികസനത്തിലൂന്നിയതുമായ പുതിയ പഠന ശൈലികൾ ക്യമ്പസുകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ബഹു. ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ .വി.എ. അരുൺകുമാർ കുട്ടികളും രക്ഷിതാക്കളുമായി ഓൺലൈനിൽ സംവദിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോർജ് മാത്യു അത്തിയാലിൽ, ഡോ .ആനി ജൂലി ജോസഫ്(ഡീൻ അക്കാഡമിക് ), വകുപ്പ് മേധാവികളായ ശ്രീ.രാജേഷ് കെ.ആർ.(കമ്പ്യൂട്ടർ സയൻസ്), ശ്രീ. ജോഷി ജോസഫ്(ഓട്ടോമൊബൈൽ) ശ്രീ. മനോജ് കെ.ആർ.(അപ്ലൈഡ് സയൻസ് ) ശ്രീമതി. ഫ്ലവർ എബ്രഹാം മുണ്ടക്കൽ (ഇലക്ട്രോണിക്സ്), കോളേജ് സൂപ്രണ്ടൻ്റ് ശ്രീ ബാബു സുകുമാരൻ,അധ്യപക-രക്ഷകർത്തൃ സമിതി അധ്യക്ഷൻ ശ്രീ ഡെന്നിസ് ജോസഫ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ഉൽഘാടനവേളയിൽ ബി.ടെക്./ബി.സി.എ./എം.സി.എ കോഴ്സുകളിൽ പുതുതായി ചേർന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സംബന്ധിച്ചു. ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിശീലന പരിപാടികളും, റാഗിങ്ങ് വിരുധ പ്രചരണ പരിപാടികളും ക്യാമ്പസിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments