Latest News
Loading...

കനത്ത മഴ. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു




ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ആരംഭിച്ച ശക്തമായ മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. ജില്ലയു ടെ കിഴക്കൻ മേഖലകളായ തീക്കോയി, തലനാട്, വാഗമൺ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടു ന്നത്. തീക്കോയി പ്രദേശത്ത് ആറ്റിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്.  --


.ഉരുൾപൊട്ടലുണ്ടായതായി സമു ഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. മീനച്ചിലാറ്റിൽ കിഴക്കൻ മേഖലകളിൽ കുത്തൊഴുക്കും കലങ്ങിമറഞ്ഞ വെള്ളവും ഉരുൾപൊട്ടലോ മണ്ണിടിച്ചിലിനോ കാരണമാകാം എന്നും സംശയ മുണ്ട്. വാഗമണ്ണിൽ ശക്തമായ മഴയിൽ വാഹനഗതാഗതവും തടസ്സപ്പെട്ടു. 


.വാഗമൺ ഈരാറ്റുപേട്ട റോഡിൽ ഗ താഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ആഗസ്റ്റിലെ മഴയിൽ റോഡിൽ പതിച്ച കല്ലുകൾ ഇപ്പോഴും മാറ്റാത്തതും തടസ്സത്തിന് കാരണമാണ്. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ മേഖലകളിലും മഴ ശക്തമാണ്.


.



.




Post a Comment

0 Comments