വേലത്തുശ്ശേരി:- 2023 മാർച്ചിൽ നടന്ന S. S. L. C, PLUS TWO പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികളായ മരിയ കെ.ജെ കാക്കാനിയിൽ , അർജുൻ ബിജു പാറക്കോണേൽ,ജെസ്‌വിൻ ജോജി വാളിപ്ലാക്കൽ , ശിവവരദ പി നായർ പള്ളിക്കുന്നേൽ എമിലിൻ സുരേഷ് കുന്നക്കാട്ട് , നേഹ സന്തോഷ് അമ്പഴത്തിനാക്കുന്നേൽ എന്നിവരെ വേലത്തുശ്ശേരി അയൽപക്കം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.
അതോടൊപ്പം ദീർഘകാലത്തെ അദ്ധ്യാപനത്തിനു ശേഷം സർവിസിൽ നിന്നും വിരമിച്ച സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേൽ നെ മൊമെന്റോ നൽകി ആദരിച്ചു. വേലത്തുശ്ശേരി, മാവടി, കല്ലം പ്രദേശവാസികളുടെ കൂട്ടായ്മയായ "അയല്പക്കം " സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമാണ്.
0 Comments