Latest News
Loading...

കിടങ്ങൂരിൽ ബസ് തട്ടി വീട്ടമ്മ മരണമടഞ്ഞു.

കിടങ്ങൂർ ഹൈവേ ജംഗ്ഷനിൽ ബസ്ബേയ്ക്ക് സമീപം ബസ് തട്ടി വീട്ടമ്മ മരണമടഞ്ഞു. ചേർപ്പു ങ്കൽ പവ്വംചിറയിൽ ഓമന ശിവരാമനാണ് (61) മരണമടഞ്ഞത്. കിടങ്ങൂർ പ ഞ്ചായത്ത് കുടുംബശ്രീ-സി.ഡി.എസ് മുൻ ചെയർപേഴ്സണായിരുന്നു. 

ചേർപ്പുങ്കലിൽ നിന്നും സ്വ കാര്യ ബസിലെത്തിയ വീട്ടമ്മ, ബസിൽ നിന്നും ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടയിലാണ് വന്നിറങ്ങിയ ബസ് തന്നെ തട്ടിയത്. ബസ് തട്ടി ഡിവൈഡറിലേക്ക് തെറിച്ചു വീണതാണ് ഗുരുതരമായി പരിക്കേൽക്കാൻ കാരണമായത്. സംഭവം നടന്നയുടൻ വീട്ടമ്മയെ സമീപത്തുള്ള സ്വകാര്യ ആ ശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽന ടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments