Latest News
Loading...

ഈരാറ്റുപേട്ടയിൽ ഭരണം തിരികെ പിടിച്ച് യുഡിഎഫ്

അവിശ്വാസപ്രമേയത്തിലൂടെ നഷ്ടമായ ഭരണം തിരികെ പിടിച്ച് യുഡിഎഫ്. ചെയർപേഴ്സണായിരുന്ന സുഹ്റ അബ്ദുൽ ഖാദർ തന്നെ വീണ്ടും ചെയർപേഴ്സണായി തിരികെയെത്തി. സിപിഎം വിട്ടുനിന്നപ്പോൾ എസ്ഡിപിഐ വോട്ടെടുപ്പിൽ പങ്കെടുത്തു. 5നെതിരെ 14 വോട്ടുകൾക്കാണ് യുഡിഎഫ് ഭരണത്തിലേറിയത്.



.രാവിലെ പത്തേമുക്കാലോടെയാണ് യുഡിഎഫിന്റെ 13 കൗൺസിലർമാർ നഗരസഭയിലെത്തിയത് പിന്നാലെ 5 എസ്ഡി പിഐ അംഗങ്ങളുമെത്തി. കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരിക്കുട്ടിയും ഏകയായി കൗൺസിൽ ഹാളി ലെത്തി. സുഹ്റ അബ്ദുൽഖാദറിനെതിരെ എസ്ഡിപിഐയിലെ നസീറ സുബൈറും മൽസരരംഗത്തെത്തി. എസ്ഡിപി ഐ അംഗത്തിന് 5 വോട്ട് ലഭിച്ചപ്പോൾ കൂറുമാറിയ അംഗത്തിന്റേതടക്കം 14 വോട്ടുകൾ സുഹ്റയ്ക്ക് ലഭിച്ചു.

.തുടർന്ന് വരണാധികാരി മുമ്പാകെ സുഹ്റ സത്യപ്രതിജ്ഞ ചൊല്ലി അധാകരമേറ്റു. യുഡിഎഫിന്റെ വിജയത്തിൽ അഭിന ന്ദനവുമായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയിൽ എന്നിവരു മെത്തി ഇരുവരും ചെയർപേഴ്സണെ ഷാളണിയിച്ച് അഭിനന്ദിച്ചു. ലഡു വിതരണവും പായസവിതരണവുമായി പ്രവർത്ത കരും നഗരസഭയ്ക്ക് പുറത്തെത്തി. പിന്നീട് നഗരത്തിൽ ആഹ്ലാദപ്രകടവും നടന്നു. Watch Video


.സുഹ്റയ്ക്കെതിരെ എൽഡിഎഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത് എസ്ഡിപിഐയുടെയും കൂറുമാറിയ അംഗ ത്തിന്റെയും പിന്തുണയോടെ അവിശ്വാസം പാസായി. എന്നാൽ എസ്ഡിപിഐ പിന്തുണ വിവാദമായതോടെ എൽഡിഎ ഫ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

Post a Comment

0 Comments