Latest News
Loading...

മഴ കനത്തു. വെള്ളപ്പൊക്കഭീതി

Pathambuzha

സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ൽ അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​നി​ടെ ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാപ്രവചനത്തിന് പിന്നാലെ ജില്ലയില്‍ കനത്തമഴ.  തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. മീനച്ചില്‍ താലൂക്കിലും രാവിലെ മുതല്‍ മഴ ശക്തിപ്പെട്ടു.

Peringulam

മലയോരമേഖലകളിലും പാലാ ഈരാറ്റുപേട്ട നഗരമേഖലകളിലും ഒരുപോലെ ശക്തമായ മഴയാണ്. മലയോരമേഖലകളിലെ മഴ മണ്ണിടിച്ചില്‍ അടക്കമുള്ള ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. മീനച്ചിലാറിന്‍റെ ഉല്‍ഭവ മേഖലയായ പെരിങ്ങുളത്ത് തോട് കരകവിഞ്ഞു. പലയിടത്തും സമീപത്തെ പുരയിടങ്ങളില്‍ വെള്ളംകയറി തുടങ്ങി. 

Peringulam bridge




.മീനച്ചിലാറിന്‍റെ മറ്റൊരു കൈവഴിയായ പാതാന്പുഴ തോട്ടിലും വെള്ളപ്പൊക്കമാണ്. പാതാന്പുഴ തോടും കരകവിഞ്ഞ് പറന്പുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കഭീഷണിയുമുണ്ട്. 
.ര​ണ്ടു ദി​വ​സം കൂ​ടി കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മ​ല പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടും എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര ​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

.നാ​ളെ ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങളി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ശ ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി വ​രെ കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു തെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ട്.

Post a Comment

0 Comments