Latest News
Loading...

കേരളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി.

പാലാ: പാലാ അരമനയുടെ മുൻപിൽ ബിഷപ്പിനെ അപമാനിക്കാൻ ഒരു വിഭാഗം ആളുകൾ നടത്തിയ സമരത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

.നിയോജകമണ്ഡലം പ്രസിഡൻറ് ജോർജ് അധ്യക്ഷത വഹിച്ചു . കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.

.ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments