Latest News
Loading...

ചേർപ്പുങ്കലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം


പാലാ ഏറ്റുമാനൂർ റോഡിൽ ചേർപ്പുങ്കലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. ഈരാറ്റുപേട്ട, തിരുവനന്തപുരം  സ്വദേശികളുടെ വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.

.പാലാ ഭാഗത്ത് നിന്നും വരികയായിരുന്ന ഈരാറ്റുപേട്ട സ്വദേശികളുടെ വാഹനവും മെഡിസിറ്റി ആശുപത്രി റോഡിൽ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. റിറ്റ്സ്, സിഫ്റ്റ്‌ കാറുകളാണ് ഇടിച്ചത്. ഇരുവാഹനങ്ങളും അപകടത്തിൽ തകർന്നു.

.പരിക്കേറ്റവരെ ചേർപ്പുങ്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments