Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

തീക്കോയി ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടന്നു. കോവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങിൽ മെമ്പർമാരും ഉദ്യോഗസ്ഥരും ചേർന്ന് ഓഫീസ് കവാടത്തിൽ പൂക്കളം ഇട്ടു. മെമ്പർമാരും ഉദ്യോഗസ്ഥരും നാടൻ പാട്ടുകൾ അവതരിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. 
.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ചന്ദ്രൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത രാജു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി മെമ്പർമാരായ സിറിൽൾ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച് സെക്രട്ടറി കെ സാബു മോൻ എന്നിവർ പ്രസംഗിച്ചു

.


Post a Comment

0 Comments